കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അടിസ്ഥാനവികസന സൗകര്യങ്ങളടക്കം സാധ്യമാക്കി സമഗ്രവും സമ്പൂർണവുമായ പരിഷ്കാരങ്ങളാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെയും കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച ലേഡീസ് ഹോസ്റ്റൽ ഒന്നാം നിലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ, വാർഡ് കൗൺസിലർ രമ്യ സന്തോഷ്, പ്രിൻസിപ്പൽ ഡോ. എടക്കോട്ട് ഷാജി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ്, കിറ്റ്കോ സീനിയർ കൺസൽട്ടന്റ് എം. ബൈജു ജോൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും കോളജ് പ്രിൻസിപ്പൽ (ഇൻചാർജ്) ഡോ. എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.