പുലിമുട്ടിലെ സംഘർഷം; പ്രതിക്ക് ജാമ്യം

ബേപ്പൂർ: പുലിമുട്ട് കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചുണ്ടായ സി.പി.എം-മുസ്‍ലിം ലീഗ്‌ സംഘർഷത്തിൽ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ലീഗ് പ്രവർത്തകൻ കൂട്ടക്കൽ ഷാജുവിന് ജാമ്യം ലഭിച്ചു. സെക്ഷൻ 308 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. കടൽത്തീര വിനോദകേന്ദ്രത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തിയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സി.പി.എം-ലീഗ് സംഘർഷത്തിൽ കലാശിച്ചത്. ജാമ്യം ലഭിച്ച കൂട്ടക്കൽ ഷാജുവിന് ബേപ്പൂർ മേഖല മുസ്‍ലിംലീഗ് പ്രവർത്തകർ സ്വീകരണം നൽകി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ: കെ. വിനോദ് കുമാർ പ്രതിക്കു വേണ്ടി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.