തൊഴുത്തിൽ കെട്ടിയ പശുക്കൾ കൂട്ടത്തോടെ ചത്തു

ഒളവണ്ണ: തൊഴുത്തിൽ കെട്ടിയ പശുക്കൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ ചത്തു. ഒളവണ്ണ ചുങ്കം കരിയപ്പുറത്ത് സുബൈദയുടെ മൂന്ന് പശുക്കളാണ് പുലർച്ചെ പാൽ കറന്നെടുത്തതിനു ശേഷം ചത്തുവീണത്. മൂന്ന് പശുക്കളിൽ രണ്ടെണ്ണം കറവയുള്ളവയാണ്. സുബൈദ പുലർച്ചെ 3.30 ന് എഴുന്നേറ്റ് പശുക്കളെ കുളിപ്പിച്ച് പാൽ കറന്നതിനു ശേഷം മറ്റു പശുക്കളെ കറക്കാൻ പോയ സമയത്താണ് മൂന്നെണ്ണവും ചത്തത്. ഏകദേശം 35 ലിറ്റർ പാൽ ലഭിക്കാറുണ്ടായിരുന്ന പശുക്കളാണ് ചത്തവ. മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമായിരുന്നു ഈ പശുക്കൾ. ഇവരുടെ ഭർത്താവ് മുസ്തഫ ഗൾഫിൽ നിന്നും വന്ന ശേഷം കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആകെ ആറ് പശുക്കളാണ് ഇവർക്കുള്ളത്. മരണകാരണം കണ്ടെത്താനായിട്ടില്ല. ജില്ല മൃഗസംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. ഷാജി , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മിഥുൻ, ഒളവണ്ണ വെറ്ററിനറി സർജൻ നിതിൻ എന്നിവരെത്തി പോസ്റ്റ്മോർട്ടം നടത്തി. വിദഗ്ധ പരിശോധനകൾക്കായി ആന്തര അവയവങ്ങളും സ്രവങ്ങളും ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.