24 പ്രതികളും 17ന് സി.ബി.ഐ കോടതിയിൽ ഹാജരാകണം കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികൾക്കും മേയ് 17ന് സി.ബി.ഐ കോടതിയിൽ ഹാജരാകാൻ സമൻസ് നൽകിയിരിക്കെ, കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബം. പ്രതികൾ കോടതിയിൽ ഹാജരാകുന്നതിനു പിന്നാലെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടായിരിക്കും ഹരജിനൽകുക. ശരത്ലാലിനെയും കൃപേഷിനെയും വധിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ അവ്യക്തമാണെന്ന് കുടുംബം വിശ്വസിക്കുന്നു. ആയുധങ്ങളുണ്ടായ സ്ഥലം കൃത്യമായി തെളിവുസഹിതം കണ്ടെത്താമായിരുന്നിട്ടും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ പൂർണതയില്ലെങ്കിൽ വിചാരണയിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. അത് പൂർത്തിയാകണമെങ്കിൽ കേസിൽ മൂന്നു പ്രതികളെ കൂടി ഉൾപ്പെടുത്തണം. അത് ക്രൈംബ്രാഞ്ചിനോടും സി.ബി.ഐയോടും കൊല്ലപ്പെട്ടവരുടെ കുടുംബം നിരന്തരം ബോധ്യപ്പെടുത്തിയതായിരുന്നുവെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു. അന്വേഷണത്തിൻെറ കുറെ മേഖലകൾ സി.ബി.ഐക്ക് വിട്ടുപോയിട്ടുണ്ട്. കുറ്റപത്രത്തിൻെറയും അന്വേഷണ റിപ്പോർട്ടിൻെറയും പകർപ്പ് ലഭ്യമാകുന്ന മുറക്ക് അവ പഠിച്ച് കോടതിയെ സമീപിക്കുമെന്ന് പെരിയകേസിൽ ഹരജിക്കാരുടെ നിയമസഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഡ്വ. ബാബുരാജ് പറഞ്ഞു. കേസിൽ ഉദുമ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉൾെപ്പടെയുള്ള 24 പ്രതികൾക്കെതിരെയും നിയമനടപടികൾ തുടങ്ങി. എല്ലാവർക്കും സമൻസ് അയച്ച കോടതി ഇവരോട് 17ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്ലാലും കൊലചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.