-സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോഴിക്കോട്: വനംവകുപ്പിന്റെ ലൈസൻസ് ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായ സോമില്ലുകളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2002നും 2009നും ഇടയിൽ തുടങ്ങിയ മില്ലുകൾക്ക് വനംവകുപ്പിന്റെ ലൈസൻസ് ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് മില്ലുകളെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. അസോസിയേഷന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് മെംബർ മുക്കം മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എം. അബ്ദുൽ സലാം, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്‍റ് സൂര്യ ഗഫൂർ, ജില്ല ഫോറസ്റ്റ് ഓഫിസർ എം. രാജീവൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സി. കുമാരൻ, ജന. സെക്രട്ടറി കെ.സി.എൻ. അഹമ്മദ് കുട്ടി, കെ.പി. ഉസ്സയിൻ ഹാജി, സ്വാഗതസംഘം ചെയർമാൻ ബോബൻ ഒ.വി.സി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.