മരക്കൊമ്പ് വീണ് ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു കാസര്‍കോട്: നഗരത്തിൽ എം.ജി. റോഡില്‍ മരക്കൊമ്പ് പൊട്ടിവീണ് വാഹനങ്ങൾക്ക് കേടുപാട്. നഗരമധ്യത്തിൽ ആൽമരക്കൊമ്പ് വീണതുകാരണം മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൂറ്റൻ മരക്കൊമ്പ് ഹെൽമറ്റിൽതട്ടി ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പഴയ പ്രസ്‌ക്ലബ് ജങ്ഷനിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പൈവളിഗെ സ്വദേശി കൃഷ്ണയുടെ മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ഇദ്ദേഹം നിലത്ത് വീണെങ്കിലും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചതിനാല്‍ പരിക്കേറ്റില്ല. അതേസമയം, മരത്തിന് സമീപം നിര്‍ത്തിട്ട രണ്ട് ബൈക്കിനും ഓംനി വാനിനും ചെറിയ കേടുപാടുകള്‍ പറ്റി. മരം റോഡിലേക്ക് വീണതോടെ പുതിയ ബസ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള ഗതാഗതം മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ചന്ദ്രഗിരി പാലത്തിനപ്പുറത്തേക്ക് നീണ്ടു. ഗതാഗത കുരുക്കില്‍ ആംബുലന്‍സുകള്‍ വഴിയില്‍ കുടുങ്ങി. mg road 1 കാസർകോട് എം.ജി റോഡിൽ വ്യാഴാഴ്ച വൈകീട്ട് പൊട്ടിവീണ ആൽമരക്കൊമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.