കോഴിക്കോട്: സർക്കാറിന്റെ കെ.ഇ.ആർ പരിഷ്കരണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ളതാണെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കുറ്റപ്പെടുത്തി. മാനേജർമാരുടെ അധികാരം കവർന്നെടുക്കുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമന നിരോധനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പൂമംഗലം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നാസർ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി. എൻ.പി. ബാബുരാജ് സ്വാഗതവും ബാബു സച്ചോത്തമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.