വൈക്കം: മദ്യലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി; തടസ്സം പിടിക്കാനെത്തിയ വൃദ്ധയടക്കം രണ്ടുപേർക്ക് വെട്ടേറ്റു. നേരേകടവ് വട്ടത്തറയിൽ ഗോപേഷ് (38), നേരേകടവ് പുത്തൻതറയിൽ ഭാമ (64) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് നേരേകടവ് പുത്തൻതറയിൽ സതീശനെ(42) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.
കൈക്കും കഴുത്തിനും പരിക്കേറ്റ ഗോപേഷിനെയും കൈക്ക് ഗുരുതര പരിക്കേറ്റ സതീശന്റെ മാതാവ് ഭാമയെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ നേരേകടവ് കായലോരത്തെ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്തായിരുന്നു സംഭവം.
സതീശൻ കക്കാവാരൽ തൊഴിലാളിയാണ്. സതീശന്റെ സൈക്കിളിലെ ഹോണിൽ ഗോപേഷ് പിടിച്ച് അമർത്തിയതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വൈക്കം പൊലീസ് ആക്രമണത്തിനുപയോഗിച്ച അരിവാൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.