എട്ട് പേർക്ക് തേനീച്ചയുടെ കുത്തേറ്റു

ഈരാറ്റുപേട്ട: പെരുന്തേനീച്ചയെ തുരത്തുന്നതിനിടെ എട്ട് സന്നദ്ധ സേനാംഗങ്ങൾക്ക് കുത്തേറ്റു. ടീം നന്മക്കൂട്ടത്തിലെ അംഗങ്ങളായ ജഹനാസ്, അമീർ, ഹാരിസ്, അൻസാർ, അബു താഹിർ, ഫൈസൽ, ശിഹാബ്, ഫസിൽ ഖാൻ എന്നിവർക്കാണ് കുത്തേറ്റത്.

ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. വേലത്തുശ്ശേരി മാവടിക്കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലി മരത്തിന്റെ മുകളിലെ പെരുന്തേനീച്ച കൂടുകൾ തുരത്തുന്നതിനിടെയാണ് സംഭവം. 50 അടിയിലധികം ഉയരമുള്ള ആഞ്ഞിലി മരത്തിന് മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷിയാണ് തേനീച്ചക്കൂട്ടത്തെ ഇളക്കിയത്.

മരത്തിൽ കയറിയ അബു താഹിറിനും കുത്തേറ്റിരുന്നു. പരിക്കേറ്റവരെ തീക്കോയി പി.എച്ച്.സിയിലും തുടർന്ന് ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Eight people were stung by bees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.