നോബി തോമസ്
Posted On
date_range Updated On
date_range സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയിൽ
തിടനാട്: സ്ഫോടകവസ്തുക്കൾ കൈവശംവെച്ച യുവാവ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസിനെയാണ് (30) അനുമതിയില്ലാതെ 148 ഡിറ്റണേറ്ററും 85 ജലാറ്റിൻ സ്റ്റിക്കും എക്സ്പ്ലോഡറും കൈവശംവെച്ചതിന് തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പിണ്ണാക്കനാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശംവെച്ചതിനെ തുടർന്ന് തിടനാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.