Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം: പോക്സോ കേസിൽ യുവാവ് പിടിയിൽ. വേളൂർ കാരാപ്പുഴ പടിഞ്ഞാറേത്തറ വീട്ടിൽ നിതിൻ സുരേഷിനെയാണ് (20) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴി പിറകെ നടന്ന് ശല്യപ്പെടുത്തുകയും ഫോണിൽ നിരന്തരം മെസേജ് അയച്ചും വിളിച്ചും ശല്യപ്പെടുത്തുകയുമായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഒ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.