ബിനോയി
ജോൺ
ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മറിയപ്പള്ളി കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോണിനെയാണ് (38) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനെ ഇയാൾ അസഭ്യംപറയുകയും കുപ്പിയെടുത്ത് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പിലെത്തി കള്ള് കടംചോദിച്ചത് ജീവനക്കാരൻ നൽകാതിരുന്നതിനുള്ള വിരോധംമൂലമാണ് ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാർ, എസ്.ഐ വിപിൻചന്ദ്രൻ, സി.പി.ഒമാരായ മണികണ്ഠൻ, സഞ്ജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.