ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം

പ്രതീക്ഷയോടെ, കാത്തിരിപ്പിലാണ്​ ഈ കാത്തിരിപ്പ് കേന്ദ്രം

ഏ​റ്റു​മാ​നൂ​ർ: പ​തി​വ്​ തെ​റ്റി​യി​ട്ടി​ല്ല, ഇ​ത്ത​വ​ണ​യും മേ​ൽ​ക്കൂ​ര ത​ക​ർ​ന്നും വെ​ളി​ച്ച​മി​ല്ലാ​തെ​യും ഏ​റ്റു​മാ​നൂ​ര​പ്പ​ൻ ബ​സ് ബേ. ​ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.

മ​ണ്ഡ​ല​കാ​ല​ത്ത് ബ​സ് മാ​ർ​ഗം ഏ​റ്റു​മാ​നൂ​രി​ലെ​ത്തു​ന്ന അ​യ്യ​പ്പ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്ര​യ​മാ​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ വെ​ളി​ച്ച​മോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല. ഇ​രു​ട്ട്​ വീ​ണാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​കും. ഏ​റ്റു​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്ന കാ​ല​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​വ​രാ​സ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ്​ ബ​സ് ബേ ​നി​ർ​മി​ച്ച​ത്.

എ​ന്നാ​ൽ രാ​ഷ്ട്രീ​യ പോ​രു​ക​ളെ തു​ട​ർ​ന്ന്​ തു​ട​ക്കം മു​ത​ൽ ബ​സ് ബേ ​വി​വാ​ദ​ത്തി​ലാ​യി. അ​ന്നു​മു​ത​ൽ തു​ട​ങ്ങി​യ അ​വ​ഗ​ണ​ന ഇ​ന്നും തു​ട​രു​ക​യാ​ണ്. ബ​സ് ബേ ​ഏ​റ്റെ​ടു​ത്ത്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് ജ​ന​കീ​യ വി​ക​സ​ന സ​മി​തി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​ക്ക്​ രേ​ഖാ​മൂ​ലം അ​പേ​ക്ഷ​യും ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, കാ​ത്തി​രി​പ്പു​കേ​ന്ദ്രം ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത​ല്ലെ​ന്നും കൂ​ടാ​തെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ​റ​ഞ്ഞ് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ മ​ണ്ഡ​ല​കാ​ലം അ​ടു​ക്കു​മ്പോ​ഴും ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ നാ​മ​ത്തി​ലു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്​ ശാ​പ​മോ​ക്ഷം ഉ​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ. എ​ന്നാ​ൽ ഒ​രി​ക്ക​ൽ പോ​ലും വി​ക​സ​ന​പ​ട്ടി​ക​യി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

ബസ് ബേ നവീകരണം: സംരക്ഷണസമിതി രൂപവത്കരിച്ചു

വർഷങ്ങളായി അവഗണനയിൽ തുടരുന്ന ഏറ്റുമാനൂരപ്പൻ ബസ് ബേ നവീകരിക്കുന്നതിന് ഭക്തജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മ, ബസ് ബേ സംരക്ഷണസമിതി രൂപവത്കരിച്ചു. കരുണ്‍ കൃഷ്ണകുമാർ പ്രസിഡന്‍റായും ബി. രാജീവ് സെക്രട്ടറിയുമായാണ് കമ്മിറ്റി രൂപവത്കരിക്കുന്നത്.

ബസ് ബേയുടെ മേല്‍ക്കൂര തകർന്ന് അപകടാവസ്ഥയിലാണ്, തുടർച്ചയായ വർഷങ്ങളിലും അസൗകര്യങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബസ് ബേ സംരക്ഷണസമിതി രൂപവത്കരിച്ചത്. മണ്ഡലവൃതം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് യാത്രക്കാർക്കും, ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന ഭക്തർക്കും സൗജന്യമായി പ്രഭാതഭക്ഷണവും, കുടിവെള്ളവും രാവിലെ 7.30 മുതല്‍ 8.30 വരെ നല്‍കും. 13ന് വൈകീട്ട് അഞ്ചിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തില്‍ കൂടുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ് അറിയിച്ചു.

Tags:    
News Summary - waiting shed need to be renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.