മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലൊ​ന്ന്​

മെഡിക്കൽ കോളജ് ക്വാർട്ടേഴ്സ് ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ക്വാ​ർ​ട്ടേ​ഴ്സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ. ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ്, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ർ തു​ട​ങ്ങി​യ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം.

വി​വി​ധ പ​ദ്ധ​തി​ക​ൾ 16ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ചാ​ത്തു​ണ്ണി പാ​റ ഭാ​ഗ​ത്തു​ള്ള ജി ​ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള 34 ഓ​ളം ക്വാ​ർ​ട്ടേ​ഴ്സാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​മു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സി​ന്റെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.

ക്വാ​ർ​ട്ടേ​ഴ്സി​ലെ വ​യ​റി​ങ്​ ത​ക​ർ​ന്ന നി​ല​യി​ലും സ്വി​ച്ച് ബോ​ർ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​യ​റു​ക​ൾ മു​റി​ക്കു​ക​ളി​ൽ തൂ​ങ്ങി കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മു​റി​ക​ളി​ലെ ത​റ​യും സീ​ലി​ങ്ങും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. പ​ല ശു​ചി മു​റി​ക​ളി​ലും ടാ​ങ്കു​ക​ൾ പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. ദു​ർ​ഗ​ന്ധം സ​ഹി​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​മു​ണ്ട് കൂ​ട്ട​ത്തി​ൽ. ഇ​വി​ടേ​ക്കു​ള്ള റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി ത​ക​ർ​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Hospital staff protest over the dilapidated condition of medical college quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.