മേൽക്കൂരയിലെ സിമന്റ് അടർന്നുവീണ നിലയിൽ
തലയോലപ്പറമ്പ്: വീടിന്റെ മുകൾ ഭാഗത്തു തേച്ച സിമന്റിന്റെ ഒരു ഭാഗം അടർന്നുവീണ് വീട്ടമ്മക്ക് പരിക്ക്. മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. അപ്പക്കോട് ലക്ഷം വീട് നഗറിൽ വിനോദ് ഭവനത്തിൽ വിനോദിന്റെ ഭാര്യ രജിഷക്കാണ് (40) പരിക്കേറ്റത്.
വിനോദിന്റെ വയോധികരും രോഗികളുമായ മാതാപിതാക്കൾ കുട്ടപ്പനും അംബികയും വീടിന് വെളിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അംബികക്കുള്ള ഉച്ച ഭക്ഷണവുമായി അടുക്കളയിൽനിന്ന് വീടിനുള്ളിലെ ഹാളിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. തലക്കു പരിക്കേറ്റ രജിഷയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അറ്റകുറ്റപ്പണികൾക്കായി ലഭിച്ച പണം ഉപയോഗിച്ചായിരുന്നു വീടിന്റെ തേപ്പു നടത്തിയത്. പണി നടത്തിയിട്ട് ഒരു വർഷം പൂർത്തിയായില്ല. തേപ്പ് അടർന്ന് വീണതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.