ചങ്ങനാശ്ശേരിയുടെ ജലഗതാഗത ടൂറിസത്തിനു വിലങ്ങുതടിയായ ഉയരം കുറഞ്ഞ കെ.സി പാലം
ചങ്ങനാശ്ശേരി: കിടങ്ങറ-കണ്ണാടി റോഡിലെ കെ.സി പാലം പുനർ നിർമാണത്തിന് 37 കോടിയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എം.എൽ.എ.
സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി ടെൻഡർ ചെയ്യും. 2022ൽ 42 കോടിയുടെ ഭരണാനുമതി നേടിയെടുക്കുകയും 115 സെന്റ് സ്ഥലമേറ്റെടുക്കാൻ 18 പേർക്ക് 2.55 കോടി റവന്യു വകുപ്പിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ എം.എൽ.എയുടെ നിരന്തര ഇടപെടൽ കാരണം പൂർത്തിയായിട്ടുണ്ട്. ധനകാര്യ സാങ്കേതിക വകുപ്പിന്റെ നിർദേശാടിസ്ഥാനത്തിൽ ഉണ്ടാക്കിയ ഡിസൈന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പരിഷ്കരിച്ചതു പ്രകാരമാണ് 37 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയത്. മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരുമായി ചർച്ച നടത്തിയതിന്റെ ഫലമാണിതെന്നും എം.എൽ.എ പറഞ്ഞു.
ചങ്ങനാശ്ശേരി-ആലപ്പുഴ ജലപാതയുടെ വികസനത്തിന് വിഘാതം സൃഷ്ടിച്ച കെ.സി പാലം പൊളിച്ചുമാറ്റണമെന്നും പുതിയ പാലം പണിയണമെന്നും നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടപ്പോൾ നടപടി ഉണ്ടാകുമെന്നു പൊതുമരാമത്തു മന്ത്രി ഉറപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.