വൈ​ക്കം ടൗ​ണി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം

വി.​ഡി സ​തീ​ശ​ന്റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി; കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ

കാഞ്ഞിരപ്പള്ളി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ ആഹ്ലാദ പ്രകടനവും അനുമോദന യോഗവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി.എ ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനി പത്യാല, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. പി. ജീരാജ്, മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.എസ് ഷിനാസ്, ജില്ല ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ, മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ നാസർ കോട്ടവാതുക്കൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എം.ഐ നൗഷാദ്, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോയ് മുണ്ടാമ്പള്ളി, കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ എം.കെ. ഷമീർ, സിനി ജിബു, കൊച്ചുറാണി തോമസ്, മാത്യു കുളങ്ങര, റസിലി തേനമ്മാക്കൽ, ബിനു കുന്നുംപുറം, അൻവർഷാ കോനാട്ടുപറമ്പിൽ, സിബു ദേവസ്യ, ഷെജി പാറക്കൽ, റസിലി ആനിത്തോട്ടം, അഫ്സൽ കളരിക്കൽ, ഷാജി ആനിത്തോട്ടം, അൻവർ പുളിമൂട്ടിൽ, ഷാജി പെരുന്നെപ്പറമ്പിൽ, ടി.എസ്. നിസു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വൈക്കം: മുഖ്യമന്ത്രി പദവിയിലെത്തിയ വി.ഡി. സതീശന്‍റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ടൗണിൽ പ്രകടനം നടത്തി.

പോസ്റ്റ് ഓഫിസ് പടിക്കൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി മെംബർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, പി.ഡി. പ്രസാദ്, പ്രതീഷ് പി.എസ്, കെ.വി. സുപ്രൻ, ബി. രാജശേഖരൻ, കെ.കെ. ചന്ദ്രൻ, ബിജിമോൾ, മാധുരി, രതിമോൾ മഹേശൻ, ഗീത പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.