Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
എരുമേലി: വാഹന പരിശോധനക്കിടെ 1.8 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. മുണ്ടക്കയം സ്വദേശികളായ പുതുപ്പറമ്പിൽ അജിത് ബാബു (26), ഓലിക്കൽ അസീം സിറാജ് (24), എരുമേലി സ്വദേശി വേനാറ്റ് കൃഷ്‌ണജിത് (21) എന്നിവരെയാണ് എരുമേലി എസ്.ഐ. സച്ചിൻ കാർമലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കനകലത്ത് വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച ഓട്ടോക്ക് കൈ കാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. സംശയം തോന്നിയ ഓട്ടോ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.