വർഷങ്ങളായി ഡയാലിസിസ് നടത്തുന്ന വീട്ടമ്മ സൗജന്യ
ചികിത്സ ലഭിക്കാത്തതിന്റെ പ്രതിസന്ധി വിവരിക്കുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മുന്നു വർഷമായി സൗജന്യ ചികിത്സക്കുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ലഭിക്കാത്തതിനാൽ നിർധന രോഗികൾ ബുദ്ധിമുട്ടുന്നു. അഞ്ചു ജില്ലകളിൽനിന്ന് എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ജനുവരി മുതൽ ജൂലൈ 27 രാത്രി ഏഴു വരെ 52200 രോഗികളെയാണ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. ഏഴു മാസത്തിനിടെ അരലക്ഷത്തിലേറെ പേർ. ആരോഗ്യ ഇൻഷൂറൻസ് ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് സൗജന്യ ചികിത്സ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി കെ. മുരളിധരൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിരവധി രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോടു പരാതിപറയാൻ ശ്രമിച്ചിരിന്നു. മന്ത്രിയെ കാണാൻ കഴിയാതെ വന്നതോടെ ഇവർ മാധ്യമപ്രവർത്തകർക്കു മുന്നിൽ പരാതിയുമായെത്തി.
നൂറു കണക്കിനു താൽക്കാലിക ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നതിനാണ് രോഗികൾക്ക് ലഭിക്കേണ്ടിയിരുന്ന ആരോഗ്യ ഇൻഷുറൻസ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. രോഗികൾ ഇൻഷൂറൻസ് പേപ്പറുമായി മണിക്കുകളോളം ക്യൂ നിന്ന് ആശുപത്രി വളപ്പിലെ മെഡിക്കൽ ഷോപ്പുകളുടെ കൗണ്ടറിലെത്തുമ്പോൾ മരുന്നില്ലെന്ന മറുപടിയാണ് കിട്ടുന്നത്. തുടർന്ന് പണം കൊടുത്തു മരുന്നു വാങ്ങേണ്ട ഗതികേടിലാവും. ശസ്ത്രക്രിയ സാമഗ്രികളും ലഭ്യമല്ല. രോഗികൾ വൻ തുക മുടക്കി ഇവ വാങ്ങി നൽകിയാലേ ശസ്ത്രക്രിയ നടക്കൂ എന്നതാണ് സ്ഥിതി.
പണം കണ്ടെത്താൻ കഴിയാതെ വരുന്ന നിർധന രോഗികളുടെ ശസ്ത്രക്രിയ മുടങ്ങുകയാണ്. ഫലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സൗജന്യ ചികിൽസ ലഭിക്കാത്ത അവസ്ഥയാണ്. ഡയാലിസിസ് അടക്കം ചെയ്യുന്ന രോഗികൾ ഇതുമൂലം കടുത്ത പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.