പ​ന​മ​റ്റം ക​വ​ല​യി​ൽ ത​ടി​ലോ​റി മ​റി​ഞ്ഞ​പ്പോ​ൾ 

പനമറ്റം കവലയിൽ വാഹനാപകടങ്ങൾ

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ പനമറ്റം കവലയിൽ രണ്ട് വാഹനാപകടം. ബസ് സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച പുലർച്ച റബർത്തടി കയറ്റിവന്ന ലോറി മറിഞ്ഞു. തൊട്ടടുത്ത് നിയന്ത്രണം വിട്ട വാൻ ഓടയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. പൊൻകുന്നം ഭാഗത്തുനിന്നെത്തിയ ലോറി വളവ് ശരിയായി തിരിയാതെ എതിർവശത്തേക്ക് ഓടിയാണ് മറിഞ്ഞത്. പനമറ്റം കവലയിൽ മുമ്പും സമാനമായ രീതിയിൽ ലോറികൾ മറിഞ്ഞിട്ടുണ്ട്.

പാലാ-പൊൻകുന്നം റോഡിൽ പനമറ്റം കവലക്കു സമീപം ഓടയിലേക്ക് ചരിഞ്ഞ വാൻ

ലോഡുമായി വന്ന ലോറികളാണ് അന്നും എതിർവശത്തേക്കെത്തി അപകടത്തിൽപ്പെട്ടത്. പുലർച്ച പാലാ ബസ് സ്റ്റാൻഡിലെത്തി ഓട്ടം തുടങ്ങുന്നതിന് പൊൻകുന്നത്തുനിന്ന് പുറപ്പെട്ട സ്വകാര്യ ബസ് മുമ്പ് ഇതുപോലെ നിയന്ത്രണംവിട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് പിൻഭാഗംപെട്ട് അപകടമുണ്ടായിരുന്നു. സമീപത്തെ വീട്ടുമുറ്റത്തേക്ക് നാലുതവണ തടിലോറിയുൾപ്പെടെ വാഹനങ്ങൾ മറിഞ്ഞ് വീടിന് നാശമുണ്ടായിട്ടുണ്ട്. ഇപ്പോൾ തടിലോറി മറിഞ്ഞതും ഇതേ വീടിന് സമീപത്താണ്. 

Tags:    
News Summary - പനമറ്റം കവലയിൽ വാഹനാപകടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.