എയ്ഞ്ചൽ മിനിസ്റ്ററിക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ സമ്മാനിച്ച് മമ്മൂട്ടി : നിരവധി നിരാലംബാർക്ക് ആശ്വാസമേകും -ദീയസ്കോറസ് മെത്രാ പ്പോലിത്താ

അമയന്നൂർ: വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ

പ്രവർത്തിച്ചുവരുന്ന സേവന സംഘടനയായ എയ്ഞ്ചൽ മിനിസ്ട്രിക്ക് ഓക്സിജൻ കോൺസെന്‍റേറ്റർ കൈമാറി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. വടക്കന്‍ മണ്ണൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ‍്യത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഇത്.

അമയന്നൂർ കുരിശുപള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രോപ്പൊലീത്ത ഡോ.യൂഹാനോന്‍ മാർ ദിയസ്കൊറാസിൽ നിന്നും ഇടവക വികാരിമാരും ഭാരവാഹികളും എയ്ഞ്ചൽ മിനിസ്ട്രി സേവന പ്രവർത്തകരും ഓക്സിജന്‍ കോൺസന്‍റേറ്റർ ഏറ്റുവാങ്ങി. കെയർ ആന്‍ഡ് ഷെയർ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങിന് വികാരി റവ ഫാ. മർക്കോസ് ജോൺ പാറയിൽ

റവ ഫാ. ബ്ലെസ്സന്‍ മാത്യു വാഴകാലായിൽ കൈ സ്ഥാനി ജോബ് കുര്യാക്കോസ് ഉറുമ്പിൽ സെക്രട്ടറി എബിൻ കെ ഏലിയാസ് പാലിയേറ്റീവ് കെയർ യൂണിറ്റ് കോർഡിനേറ്റർ ജിമോൾ ചാക്കോച്ചൻ പുളിയായിൽ എന്നിവർ ആശംസകൾ നേർന്ന പ്രസംഗിച്ചു

Tags:    
News Summary - എയ്ഞ്ചൽമിനിസ്റ്ററിക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ സമ്മാനിച്ച് മമ്മൂട്ടി : നിരവധി നിരാലംബാർക്ക് ആശ്വാസമേകും -ദീയസ്കോറസ് മെത്രാ പ്പോലിത്താ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.