ആരോമൽ ടി. ബിജു
കോട്ടയം: പോക്സോ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. മീനടം തകിടി ഭാഗം തെക്കേക്കോട്ടയിൽ വീട്ടിൽ ആരോമൽ ടി. ബിജു (ശ്രീക്കുട്ടൻ-25)വിനാണ് കോടതി ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബർ 19നാണ് പാമ്പാടി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന റിച്ചാർഡ് വർഗീസ് അന്വേഷണം പൂർത്തിയാക്കി നവംബർ 16ന് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കേസ് വിസ്താരം പൂർത്തിയാക്കിയാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. റിട്ട. ഡിവൈ.എസ്.പി എം. അനിൽകുമാർ അന്വേഷണ മേൽനോട്ടം വഹിച്ചു. എ.എസ്.ഐ. പി.ആർ. സന്തോഷ് കുമാർ, എസ്.ഐ. ജോജൻ ജോർജ്, എസ്.സി.പി.ഒ. സുമീഷ് മക്മില്ലൻ, സി.പി.ഒ. എ.ആർ. ശ്രീജിത്ത് രാജ്, സി.പി.ഒ. സി.ആർ. നിഷ മോൾ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.