നിധീഷ്
ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുറിച്ചി എസ്.പുരം നിതീഷ് ഭവനിൽ നിധീഷ് ചന്ദ്രനെയാണ്(33) ചിങ്ങവനം പൊലീസ് പിടികൂടിയത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ച ഒന്നിന് സമീപവാസിയായ യുവതിയുടെ വീടിന്റെ കതക് തള്ളിത്തുറക്കുകയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കൂടാതെ വീടിന്റെ ജനലുകളും മറ്റും ഇഷ്ടികകൊണ്ട് എറിഞ്ഞ് നാശനഷ്ടം വരുത്തുകയും ചെയ്തു. ഇവർക്ക് യുവതിയുടെ സഹോദരങ്ങളുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.