ബിജോയ്,മാത്യു
പൊൻകുന്നം: ടയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് പള്ളിവേലിൽ വീട്ടിൽ ആകാശ് (23), ചിറക്കടവ് പുതുപ്പറമ്പിൽ വീട്ടിൽ അനസ് (28) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ചേപ്പുംപാറ ഭാഗത്തുള്ള ഗീത ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിന് സമീപം സൂക്ഷിച്ച ടയറുകൾ മോഷ്ടിക്കുകയായിരുന്നു.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരാണ് മോഷ്ടാക്കളെന്ന് കണ്ടെത്തുകയുമായിരുന്നു.
മോഷ്ടാക്കളില്‍ ഒരാളായ അനസിന് പൊൻകുന്നം സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. പൊൻകുന്നം എസ്.എച്ച്.ഒ രാജേഷ്.എൻ, എസ്.ഐ റെജിലാൽ കെ.ആർ, അജി പി.ഏലിയാസ്, സി.പി.ഒമാരായ ജയകുമാർ കെ.ആർ, വിനീത് ആർ.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.