സി.​എം.​എ​സ് കോ​ള​ജി​ന് സ​മീ​പം അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ

ആളെ വീഴ്ത്തും അപായക്കുരുക്ക്​

കോ​ട്ട​യം: വ​ഴി​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കേ​ബി​ളു​ക​ൾ. അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ തു​ട​രു​ന്ന കേ​ബി​ൾ ടി.​വി വി​ത​ര​ണ​ത്തി​നും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത​ക്കും സ്ഥാ​പി​ച്ച കേ​ബി​ളു​ക​ളാ​ണ്​ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ത​ല​ങ്ങും വി​ല​ങ്ങും ഇ​വ കാ​ണാം. കോ​പ്പ​ർ കേ​ബി​ളു​ക​ൾ ഒ​പ്​​ടി​ക് ഫൈ​ബ​ർ​കേ​ബി​ളി​ന്​ വ​ഴി​മാ​റി​യ​തോ​ടെ പ​ഴ​യ​ത്​ വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ ഉ​പേ​ക്ഷി​ച്ച​മ​ട്ടാ​ണ്. ഇ​വ മി​ക്ക തൂ​ണു​ക​ളു​ടെ​യും ചു​വ​ട്ടി​ലു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന പ​ര​സ്യ - ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​കു​പ്പു​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കേ​ബി​ൾ നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ന​യം പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന്‍റെ ഇ​ന്ത്യ​ൻ റോ​ഡ് കോ​ൺ​ഗ്ര​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ന്നും അ​റി​യാ​ത്ത മ​ട്ടി​ലാ​ണ്. ഹൈ​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും കേ​ബി​ൾ കു​രു​ക്കി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. സ്വ​കാ​ര്യ കേ​ബി​ൾ ഏ​ജ​ൻ​സി​ക​ൾ കെ.​എ​സ്.​ഇ.​ബി​യി​ൽ ഫീ​സ​ട​ച്ച് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തി​ന്​ കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ കെ.​എ​സ്.​ഇ.​ബി ന​ൽ​കു​ന്നു​മു​ണ്ട്. നീ​ള​മു​ള്ള കേ​ബി​ൾ ടാ​ഗ് ചെ​യ്ത് കെ​ട്ടി ഒ​തു​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. എ​ന്നാ​ൽ ഈ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. ഏ​റെ തി​ര​ക്കു​ള്ള ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തെ തൂ​ണു​ക​ളി​ൽ അ​പ​ക​ടം ഒ​ളി​പ്പി​ച്ച്​ കേ​ബി​ൾ​കു​രു​ക്കു​ക​ൾ അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. റോ​ഡ്​ സു​ര​ക്ഷ അ​തോ​റി​റ്റി ഇ​ട​പെ​ട്ട്​ പ്ര​ശ്ന​ത്തി​ന്​ വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ്​ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. 

News Summary - The pitfalls that will make people fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.