കോട്ടയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 3000 പിഴയും കോടതി വിധിച്ചു. എരുമേലി സൗത്ത് വില്ലേജ് മഞ്ഞളരുവി കരയിൽ ഈറ്റത്തോട്ടത്തിൽ കുമാരനെ (78) ആണ് കോട്ടയം അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി-ഒന്ന് ശിക്ഷിച്ചത്.
2018 ജൂൺ നാലിന് പുലർച്ചെ നാലോടെ ഉറങ്ങിക്കിടന്നിരുന്ന ഭാര്യ തങ്കമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 302ാം വകുപ്പുപ്രകാരം ജീവപര്യന്തം കഠിനതടവിനൊപ്പം 3000 പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ടി.ഡി. സുനിൽകുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 20 സാക്ഷികളെയും 25 രേഖകളും കോടതിയിൽ ഹാജരാക്കി. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മീര രാധാകൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.