കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച്​ ഡി​പ്പോ മ​തി​ൽ ത​ക​ർ​ന്നു

വൈ​ക്കം: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ ഡി​പ്പോ​യു​ടെ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു. മ​തി​ലി​നോ​ടു ചേ​ർ​ന്ന് റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​ട്ടു​ക​ട​യി​ലേ​ക്കാ​ണ്​ മ​തി​ൽ മ​റി​ഞ്ഞു വീ​ണ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ടി.​വി പു​രം ന​ടു​പ്പു​ര​യി​ൽ എ​ൻ. മോ​ഹ​ന​ന്‍റെ ക​ട​യി​ലേ​ക്കാ​ണ് മ​തി​ൽ വീ​ണ​ത്. ക​ച്ച​വ​ട​ത്തി​നാ​യി ക​രു​തി​യി​രു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മ​തി​ലി​ന​ടി​യി​ൽ​പ്പെ​ട്ട് ന​ശി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ വ​ഴി​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 10ഓ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് ഇ​വ​ർ ഉ​ട​ൻ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും അ​ട​ക്കം 30,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ട ഉ​ട​മ പ​റ​ഞ്ഞു.

Tags:    
News Summary - KSRTC bus crashes into depot wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.