വരുംതലമുറക്ക് പാഠമാകേണ്ടത്;പലതും അവശേഷിപ്പിച്ച നേതാവാണ്കെ.എം. മാണി -ശ്രീധരൻ പിള്ള

കൊച്ചി: വരുംതലമുറക്ക് പാഠമാകേണ്ടത് പലതും അവശേഷിപ്പിച്ച നേതാവാണ് കെ.എം. മാണിയെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.

എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായിരുന്നു മാണിയുടേത്. സന്തുലിതമായ സംസ്ഥാനവും സംതൃപ്തമായ കേന്ദ്രവും എന്ന അദ്ദേഹത്തിന്‍റെ ആശയത്തിന്റെ പൂർണത ഇപ്പോഴാണ് വ്യക്തമായത്. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണം ഉദ്ഘാടനവും ലീഗല്‍ എക്‌സലന്‍സി അവാര്‍ഡ്ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് എബ്രഹാം മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമ കെ.എം. മാണി ലീഗല്‍ എക്‌സലന്‍സി അവാര്‍ഡ് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ജി.എം. ഇടിക്കുളക്ക് ശ്രീധരൻ പിള്ള സമർപ്പിച്ചു. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍. അനില്‍കുമാര്‍, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - The next generation should learn a lesson; Mani-Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.