വൈക്കം: പുളിഞ്ചുവടിൽ ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് നിർമിച്ച വീട് കത്തി നശിച്ചു. തോട്ടുപുറത്ത് ചെല്ലപ്പനും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. വീട്ടിൽ ഉണ്ടായിരുന്ന ചെല്ലപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണച്ചെങ്കിലും വീട് പൂർണമായി കത്തി നശിച്ചു. കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ, ആധാരം ഉൾപ്പെടെയുള്ളവ നാമാവശേഷമായി. റിപ്പയറിങ്ങിനായി സൂക്ഷിച്ചിരുന്ന ടി.വി, സൗണ്ട് സിസ്റ്റം തുടങ്ങിയവയും നശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ലൈഫ് പദ്ധതിയിൽ പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനിടെയാണ് താമസിച്ചിരിക്കുന്ന വീട് നഷ്ടപ്പെട്ടത്. പുതിയ വീടിന്റെ ആറോളം ജനൽ പാളികളും ബാത്റൂമിലേക്ക് കണക്ഷൻ നൽകിയിരുന്ന പി.വി.സി പൈപ്പുകളും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.