കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തിൽ കൃഷിവകുപ്പിെൻറ പ്രദർശന ഓഫിസും ക്വാർട്ടേഴ്സും ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിൽ. കൃഷിവകുപ്പ് കടുത്തുരുത്തി സബ്ഡിവിഷനുകീഴിൽ പാഴൂത്തുരുത്തിൽ നിർമിച്ച കൃഷി െഡമോൺസ്ട്രേഷൻ കം ക്വാർട്ടേഴ്സാണിത്.
1986ൽ എം.എൽ.എ ആയിരുന്ന പി.സി. തോമസിെൻറ ശ്രമഫലമായി പാഴൂത്തുരുത്ത് കുഴിവേലിൽ വർഗീസ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ക്വാർട്ടേഴ്സ് നിർമിച്ചത്. കൃഷിമന്ത്രിയായിരുന്ന സുന്ദരൻനാടാരാണ് ഉദ്ഘാടനം ചെയ്തത്.
കർഷകർക്ക് പുതുകൃഷി രീതികൾ പരിചയപ്പെടുത്തുക, വിത്തിനങ്ങൾ വിതരണം ചെയ്യുക, കർഷകർക്ക് പരിശീലനം സംഘടിപ്പിക്കുക തുടങ്ങിയ വിവിധ ഉദ്ദേശ്യത്തോടെ ആരംഭിച്ച ഓഫിസിൽ കൃഷിവകുപ്പ് ജീവനക്കാർക്ക് താമസിക്കാനും സൗകര്യമുണ്ടായിരുന്നു. ഏതാനും വർഷം നാമമാത്രമായി പ്രവർത്തിച്ചശേഷം ഓഫിസ് പ്രവർത്തനം നിലച്ചു. തകർന്ന കെട്ടിടം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി. കൃഷി വകുപ്പിന് പാഴൂത്തുരുത്തിൽ ഇങ്ങനെയൊരു ഓഫിസ് പ്രവർത്തിച്ചിരുന്നതായിപോലും അധികൃതർക്ക് അറിവില്ല. കൂവേലി, തിരുവാമ്പാടി, നീരാളിക്കാട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ കിലോമീറ്ററുകൾ അകലെ ഭജനമഠത്തിലുള്ള കൃഷി ഓഫിസിലാണ് ആവശ്യങ്ങൾക്ക് എത്തുന്നത്.
നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം പുനർനിർമിച്ച് കൃഷിവകുപ്പിെൻറ സബ്സെൻററായി പ്രവർത്തിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.