കോളപ്ര ഹയർ സെക്കൻഡറി സ്കൂളിന് സമീപം മറിഞ്ഞ കാർ
കുടയത്തൂർ: കോളപ്ര ഹയർ സെക്കൻഡറി സ്കൂളിനുസമീപം കാർ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കുടുംബം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂലമറ്റം ഭാഗത്തേക്ക് വന്ന കാർ ഹയർ സെക്കൻഡറി ജങ്ഷൻ കഴിഞ്ഞുള്ള വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂലമറ്റം അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അറക്കുളം കാഞ്ഞിരക്കാട്ടുക്കുന്നേൽ റോയി സെബാസ്റ്റിനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.