എം.സി റോഡിൽ പട്ടിത്താനത്ത് തലകീഴായി മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാര്‍ കുഴിയിലേക്ക് മറിഞ്ഞു
ഏറ്റുമാനൂർ: എം.സി റോഡിൽ പട്ടിത്താനത്ത് നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു. എം.സി റോഡിലൂടെ എത്തിയ കാർ റോഡിൽനിന്ന് തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. ഫ്ലക്സ് ബോർഡിൽ കാർ തട്ടിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറിനുള്ളിലുണ്ടായിരുന്ന യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പട്ടിത്താനം രത്‌നഗിരി പള്ളിയുടെ സമീപത്താണ് അപകടം. കായംകുളം സ്വദേശികളായ യാത്രക്കാരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇവർ അഗ്നിരക്ഷ സേനാംഗങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.