ഭാര്യയുടെ അമ്മാവനെ യുവാവ്​ വെട്ടിപ്പരിക്കേൽപിച്ചു

ത​ല​യോ​ല​പ്പ​റ​മ്പ്: കു​ടും​ബ​ത്ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ ഭാ​ര്യ​യു​ടെ അ​മ്മാ​വ​നെ യു​വാ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം. അ​ടി​യം പാ​ല​ക്ക​ൽ ഷാ​ജി​ക്കാ​ണ്​ (58) വെ​ട്ടേ​റ്റ​ത്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ചെ​മ്മ​നാ​ക​രി ഇ​ൻ​ഡോ- അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു അ​ടി​യം കൊ​ച്ചു​പ​റ​മ്പി​ൽ വി​മേ​ഷി​നും (41) സാ​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ല​യോ​ല​പ്പ​റ​മ്പ് മി​ഠാ​യി​ക്കു​ന്നം ജ​യേ​ഷ് ഭ​വ​നി​ൽ ജ​യേ​ഷി​നെ (39) പൊ​ലീ​സ് പി​ടി​കൂ​ടി. യു​വാ​വും ഭാ​ര്യ​യു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

ച​ർ​ച്ച​ക്കി​ടെ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ഷാ​ജി​യെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വി​മേ​ഷി​ന് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ജ​യേ​ഷി​നെ ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. ജ​യ​ൻ, എ​സ്.​ഐ പി.​എ​സ്. സു​ധീ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The young man stabbed his wife's uncle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.