തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന
വകുപ്പിന്റെ പ്രത്യേക വാഹന പരിശോധന
തലയോലപ്പറമ്പ്: സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് തലയോലപ്പറമ്പ്, വൈക്കം ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ഷിബു, എം.വി.ഐ ആർ.ടി.ഒ രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആറു സ്ക്വാഡാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച പരിശോധന വൈകിട്ട് നാലു വരെ നീണ്ടു. 60 ഓളം ബസ് പരിശോധിച്ചതിൽ 40 എണ്ണത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. പെർമിറ്റില്ലാത്തവ, കണ്ടക്ടർ ലൈസൻസ് ഇല്ലായ്മ, ട്രിപ്പ് മുടക്കം, അടവില്ലാത്ത ഡോറുകൾ, സ്പീഡ് ഗവർണർ വിച്ഛേദിച്ച് സർവീസ്, ജി.പി.എസ് ഇല്ലായ്മ എന്നിവയാണ് അധികവും കണ്ടെത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും. വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം വയോധികയെ ഇടിച്ച ആവേ മരിയ ബസ് കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ വൈക്കം പുലിയാട്ട്ചിറയിൽ ധനീഷിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.