മറവൻതുരുത്ത് പഞ്ഞിപ്പാലം പനത്തറയിൽ ശശിധരന്‍റെ വീട് മഴയിൽ തകർന്ന നിലയിൽ
Posted On
date_range Updated On
date_range ശക്തമായ മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു
തലയോലപ്പറമ്പ്: ശക്തമായ മഴയിൽ ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂര തകർന്നു. മറവൻതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ഞിപ്പാലം ഭാഗത്ത് പനത്തറയിൽ ശശിധരന്‍റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഭിന്നശേഷിക്കാരനായ ശശിധരനും ഭാര്യ രാജാമണിയുമാണ് ഇവിടെ താമസം.
സംഭവസമയത്ത് ഇരുവരും വീടിന് മുൻഭാഗത്തായിരുന്നു. ശബ്‌ദംകേട്ട് ദമ്പതികൾ വീടിന് പുറത്തേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയും ഒരു കിടപ്പുമുറിയും പൂർണമായും മറ്റൊരു കിടപ്പുമുറി ഭാഗികമായും തകർന്നതോടെ നിർധന കുടുംബത്തിന് കയറിക്കിടക്കാൻ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ്. വില്ലേജ് ഓഫിസർ കെ.ആർ. രഞ്ജിത്കുമാർ, പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.