മു​രു​ക​ൻ

മാതാവിനെ ആക്രമിക്കുന്നതു തടഞ്ഞ എസ്.ഐയെ ചവിട്ടിവീഴ്ത്തി

 തലയോലപ്പറമ്പ്: മാതാവിനെ ആക്രമിക്കാൻ ശ്രമിച്ച മകനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് മകന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. വടകര വലിയവീട്ടിൽ തങ്കമ്മയെ(80) ആക്രമിക്കാൻ ശ്രമിച്ച മകൻ മുരുകനെ(54) തടയാൻ ശ്രമിച്ച തലയോലപറമ്പ് സ്റ്റേഷനിലെ എസ്.ഐ പി.പി.സുദർശനാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദർശനന്‍റെ കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ തന്നെ മകൻ ക്രൂരമായി മർദിക്കുകയാണെന്ന് തങ്കമ്മ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. എസ്.ഐ പി.പി. സുദർശനൻ ഉടൻ എ.എസ്.ഐ രാജേഷുമായി ബൈക്കിൽ വടകരയിൽ എത്തി. മാതാവുമായി പിടിവലിയിലായിരുന്ന മുരുകൻ പൊലീസിനെ കണ്ടതോടെ അസഭ്യം പറഞ്ഞ് സുദർശനന്‍റെ യൂനിഫോമിലെ ഫ്ലാപ്പ് വലിച്ചുകീറി.

കൈ തട്ടിമാറ്റാൻ ശ്രമിച്ച എസ്.ഐയെ മുരുകൻ വലതുകാൽ ഉയർത്തി ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തി പ്രതിയെ കീഴ്പ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - SI trampled to for stopping attack on mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.