Posted On
date_range Updated On
date_range പി ഹണ്ട്: അഞ്ച് ഫോൺ കസ്റ്റഡിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പിൽ പൊലീസിെൻറ നേതൃത്വത്തിൽ പോൺ ഹണ്ട് റെയ്ഡ് നടത്തി. റെയ്ഡിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷെൻറ വിവിധ ഭാഗങ്ങളിലായാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ പറശ്ശിനിക്കടവിലെ രണ്ടുപേരും ചപ്പാരപ്പടവ്, ഏഴാംമൈൽ, തളിപ്പറമ്പ് ടൗൺ എന്നിവിടങ്ങളിൽനിന്നും ഓരോ ആളുകൾ വീതവുമാണ് പിടിയിലായത്.
ഇവരിൽനിന്ന് പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തും. തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ, എസ്.ഐ പി.സി. സഞ്ജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.