പി.പി. അനിൽ

വിദ്യാർഥിനിയെ അപമാനിച്ച കണ്ടക്​ടർ ​അറസ്​റ്റിൽ

തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ ഐ.ടി.ഐ വിദ്യാർഥിനിയെ ശാരീരികമായി അപമാനിച്ച കണ്ടക്ടറെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വെച്ചൂർ ചേരകുളങ്ങര കിഴക്കേപുലപ്പള്ളിൽ പി.പി. അനിലിനെയാണ്​ (36) വെള്ളൂർ പൊലീസ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് അറസ്​റ്റ്​ ചെയ്തത്.

25ന് രാവിലെ 11ഓടെ പെരുവ മൂർക്കാട്ടിപടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക്​ ബാക്കി ചില്ലറ നൽകുന്നതിനി​െട കണ്ടക്ടർ വിദ്യാർഥിനിയുടെ ദേഹത്ത് അപമര്യാദയായി സ്പർശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർഥിനി പ്രതിഷേധിച്ചതോടെ ഇയാൾ പരാതി കൊടുക്കുമെന്ന് പറഞ്ഞ്​ പരിഹസിച്ചു. വിദ്യാർഥിനി വീട്ടിൽ അറിയിച്ചതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - ksrtc conductor misbehaved on student arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.