അനന്തു ജിത്തുരാജ് അമൽ 

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽമൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്ക​പ്ര​യാ​ർ ത​ട്ടാ​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു കാ​ർ​ത്തി​കേ​യ​ൻ (26), വൈ​ക്ക​പ്ര​യാ​ർ ഇ​ല​ഞ്ഞി​ത്ത​റ വീ​ട്ടി​ൽ ജി​ത്തു​രാ​ജ് (30), വൈ​ക്ക​പ്ര​യാ​ർ അ​മ്പ​തി​ല്‍ വീ​ട്ടി​ൽ അ​മ​ൽ ഷാ​ജി (26) എ​ന്നി​വ​രെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​പ്റ്റം​ബ​റി​ൽ വ​ട​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് ടൗ​ൺ ഭാ​ഗ​ത്ത് രാ​ത്രി സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ ഹെ​ൽ​മെ​റ്റും ക​മ്പി​വ​ടി​യും കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​വി​നോ​ട് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​വ​രെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. ജി​ജു, എ​സ്.​ഐ ടി.​ആ​ർ. ദീ​പു, സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, എ​ൻ.​എ​സ്. സ​ജീ​വ്, ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to kill the youth-Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.