വിനീത് സഞ്ജയൻ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ. അയ്മനം മങ്കിയേൽപടി വീട്ടിൽ വിനീത് സഞ്ജയനെ (36) യാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എസ്. അനന്തകൃഷ്ണൻ ശിക്ഷിച്ചത്.
2015 ഏപ്രിൽ 14നാണ് കേസിനാസ്പദമായ സംഭവം. രാത്രി 11 ഓടെ നഗരത്തിലെ തട്ടുകടയിൽ അക്രമം നടക്കുന്നതായി വിവരം ലഭിച്ച് എത്തിയ നൈറ്റ് പെട്രോളിങ് സംഘത്തെ പ്രതികൾ വടിയും ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥന് കണ്ണിനും തലയുടെ വശങ്ങളിലും പരിക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോബിൻ കെ. നീലിയറ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.