ദീപു, കൃഷ്ണകുമാർ
Posted On
date_range Updated On
date_range ലോറി ബാറ്ററി മോഷ്ടിച്ചവർ പിടിയിൽ
കോട്ടയം: പാർക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കൂത്താട്ടുകുളം നിരപ്പേൽ വീട്ടിൽ ദീപു (26), മള്ളൂശ്ശേരി പുല്ലരിക്കുന്ന് മഞ്ജു ഭവൻ കൃഷ്ണകുമാർ (കുട്ടപ്പൻ-29) എന്നിവരാണ് പിടിയിലായത്.
27ന് രാത്രി കോട്ടയം മാർക്കറ്റ് റോഡിലാണ് സംഭവം. കോടിമത തുരുത്തി പള്ളിയിൽ സുരേഷിന്‍റെ ലോറിയുടെ ബാറ്ററിയാണ് മോഷണം പോയത്.
സംഭവത്തെ തുടർന്ന് സുരേഷ് വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.