കോട്ടയം: മലയാളികളുടെ പ്രിയപ്പെട്ട മൽസ്യമായ മത്തി കിട്ടാനില്ല. കാലാവസ്ഥാവ്യതിയാനമാണ് മത്തിയുടെ ലഭ്യത കുറയാനിടയാക്കിയത്. ലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില 320-380 നിരക്കിലേക്ക് ഉയർന്നു. വിലയിൽ അൽപം കുറവുണ്ടായിരുന്ന ചെറിയ മത്തിയുടെയും ലഭ്യത കുറഞ്ഞിട്ടുണ്ട്. മത്തി തത്കാലം കളമൊഴിഞ്ഞതോട അയലക്കും ആവോലിക്കും ചൂരക്കുമൊക്കെയാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ചെറുവള്ളങ്ങള്‍ക്ക് പോലും ഇപ്പോള്‍ മത്തി കിട്ടാനില്ല. കാലാവസ്ഥ വ്യതിയാനം, അപ്രതീക്ഷിത മഴ, അനധികൃത മല്‍സ്യബന്ധനം തുടങ്ങിയവയാണ് മത്തിയുടെ ലഭ്യതയെ ബാധിച്ചത്.
മംഗളൂരുവില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് ഇപ്പോള്‍ മത്തിയെത്തുന്നത്. ഉയർന്ന ചൂട് മത്തിയുടെ വളർച്ച മുരടിപ്പിക്കും. കഴിഞ്ഞവർഷം പൊടിമത്തി മാത്രം ലഭിച്ചത് ഇക്കാരണത്താലാണ്. വേനൽക്കാലത്ത് ലഭിക്കുന്ന മത്തിക്ക് എട്ട് സെന്റീമീറ്ററിൽ താഴെയാണ് വലുപ്പം. അതേസമയം, ചൂട് കുറവുള്ള തമിഴ്നാട് തീരങ്ങളിലെ മത്തി, ശരാശരി 12 സെന്റീമീറ്റർ വരെയുണ്ട്. കേരളത്തിലേക്ക് പരിമിതമായ തോതിൽ ഇപ്പോൾ മത്തി കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്.
ഭൂമിയിൽ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയും ഗതിയും ദിശയും കാലവും മാറുന്ന പ്രതിഭാസമായ എൽനിനോ ആണ് മത്തിയുടെ ക്ഷാമത്തിന് പ്രധാനകാരണം. നിലവിലെ കേരളതീരത്തെ കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ല. താപനില ഉയരുന്നതിനുസരിച്ച് മത്തി ഉൾക്കടലിലേക്ക് വലിയുന്നതും ക്ഷാമത്തിന് കാരണമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.