കരുതൽ വാക്സിനേഷൻ ഇന്നുമുതൽ; ജില്ലയിൽ അഞ്ച് കേന്ദ്രം

കോട്ടയം: 18 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകുന്ന കോവിഡ് കരുതൽ ഡോസ് വാക്സിനേഷൻ വെള്ളിയാഴ്ച മുതൽ ജില്ലയിലെ അഞ്ച് കേന്ദ്രത്തിൽ ആരംഭിക്കുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

കോട്ടയം സെന്‍റ് ലാസറസ് പള്ളി ഹാൾ, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികൾ, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം. രണ്ടാം ഡോസ് വാക്സിൻ എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്സിൻ എത്തുന്നതോടെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

സെപ്റ്റംബർ 30 വരെ സർക്കാർ കേന്ദ്രങ്ങളിൽ കരുതൽ ഡോസ് സൗജന്യമായി നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ജില്ലയിൽ ഈ വിഭാഗത്തിലുള്ള 15.62 ലക്ഷം പേർക്കാണ് വാക്സിൻ നൽകേണ്ടിവരുക. ഇതിൽ 1.56 ലക്ഷം പേർ ഇതിനകം കരുതൽ ഡോസ് സ്വീകരിച്ചു.

Tags:    
News Summary - Reserve vaccination from today; Five centers in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.