Posted On
date_range Updated On
date_range പൂച്ചയെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പ് ‘പിടിയിൽ’
വൈക്കം: വലിയ കണ്ടൻ പൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ സർപ്പ അംഗം പിടികൂടി ചാക്കിലാക്കിയെങ്കിലും പൂച്ച ചത്തു. വൈക്കത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതോടെ നഗരസഭ എട്ടാം വാർഡിൽ വൈഷ്ണവം വീട്ടിൽ അനൂപിന്റെ പുരയിടത്തിലാണ് സംഭവം.
അസാധാരണ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പൂച്ചയെ കൂറ്റൻ പെരുമ്പാമ്പ് പിടികൂടുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഒരു മണിക്കൂറോളം എടുത്ത് പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.