ടാ​റി​ങ് ത​ക​ർ​ന്ന പ​ത്ത​നാ​ട്-​നൂ​ലു​വേ​ലി-​ചൂ​ര​ക്കു​ന്ന് റോ​ഡ്

പത്തനാട്-നൂലുവേലി-ചൂരക്കുന്ന് റോഡ് തകർച്ചയിൽ

ക​ങ്ങ​ഴ: പ​ത്ത​നാ​ട്-​നൂ​ലു​വേ​ലി-​ചൂ​ര​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ്​ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ​നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ത്തും ടാ​റി​ങ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ഴി​യ​ട​ക്കാ​നോ റോ​ഡ്​ പു​ന​ർ​നി​ർ​മി​ക്കാ​നോ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ ച​ളി​വെ​ള്ള​ക്കെ​ട്ടാ​ണ്. ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം ഒ​ഴു​കാ​തെ റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കും. ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം കു​ഴി​ക​ളാ​ണ്. ഓ​രോ ദി​വ​സ​വും കു​ഴി​ക​ളു​ടെ എ​ണ്ണ​വും വ​ലു​പ്പ​വും വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​ഴി​ക​ൾ തെ​ന്നി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം മ​റി​യു​ന്ന​തും പ​തി​വാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ പ​ഞ്ചാ​യ​ത്ത് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്തി​ലെ 26 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 1.91 കോ​ടി അ​നു​വ​ദി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​ല്ലാ​തെ ഒ​രു റോ​ഡി​ലും പ​ണി ന​ട​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Pathanad-Nuluveli-Churakunn road collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.