കോലാംപുറത്തുകര പാടശേഖരത്തിന്റെ മട വീണ നിലയിൽ
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കോലാംപുറത്തുകരി പാടശേഖരത്തിൽ മടവീണ് 30 ഏക്കറോളം നിലത്തിലെ വിത വെള്ളത്തിൽ മുങ്ങി.
168 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ വിത ഏതാനും ദിവസം മുമ്പാണ് ആരംഭിച്ചത്. ശേഷിക്കുന്ന നിലത്തിൽ കർഷകർ വിത നടത്തിവരുന്നതിനിടയിലാണ് മടവീണത്. 20 ഓളം തൊഴിലാളികൾ കഠിനപ്രയത്നം നടത്തിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പുറംബണ്ട് ബലപ്പെടുത്തിയത്. വെച്ചൂരിലെ ഏറ്റവും വലിയ പാടശേഖരമായ പൂവത്തുകരി പാടശേഖരവും വെള്ളത്തിൽ മുങ്ങി.
450ലധികം ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.