p5 എൻ.സി.പി ഇടതു മുന്നണി വിടുമെന്നത്​ മാധ്യമ സൃഷ്​ടി -കാനം രാജേന്ദ്രൻ

എൻ.സി.പി ഇടതു മുന്നണി വിടുമെന്നത്​ മാധ്യമ സൃഷ്​ടി -കാനം രാജേന്ദ്രൻ ആ​ല​പ്പു​ഴ: എ​ൻ.​സി.​പി ഇ​ട​തു മു​ന്ന​ണി വി​ടു​മെ​ന്ന​ത്​ മാ​ധ്യ​മ സൃ​ഷ്​​ടി​യാ​ണെ​ന്ന്​ സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ.​ഡി.​എ​ഫ്​ സീ​റ്റ്​ ച​ർ​ച്ച​പോ​ലും ആ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലാ സീ​റ്റി​നെ​ക്കു​റി​ച്ച്​ ഉ​യ​രു​ന്ന​ത്​ അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. എ​ൻ.​സി.​പി എ​ൽ.​ഡി.​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. എ​ല്ലാം മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ക്കും. 10 മു​ത​ൽ 12 വ​രെ ചേ​രു​ന്ന സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡം തീ​രു​മാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കോ​ൺ​ഗ്ര​സ്​ നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ ജാ​തീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ജ​ന​ങ്ങ​ൾ ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​മെ​ന്നും മ​റു​പ​ടി ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.