ഓണാഘോഷം; പരിശോധന കർശനമാക്കി ജില്ല പൊലീസ്

കോട്ടയം: ഓണാഘോഷത്തിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍െൻറ നേതൃത്വത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുമൈതാനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വ്യാപകമായ പരിശോധന നടത്തി.

ഇതുകൂടാതെ മറ്റു ജില്ലയിൽനിന്ന് ലഹരിവസ്തുക്കൾ എത്തുന്നത് തടയാനായി കർശനമായ വാഹന പരിശോധനക്ക് പുറമേ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചു. മുമ്പ് ലഹരിവസ്തു കേസിൽ അറസ്റ്റിലായവരും മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരും കർശനമായ നിരീക്ഷണത്തിലാണെന്നും എസ്.പി പറഞ്ഞു.

Tags:    
News Summary - Onam celebration; The district police tightened the inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.