കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസില്ല: പത്തോളം അംഗന്‍വാടികള്‍ അടച്ചു

കാഞ്ഞിരപ്പള്ളി: വൈക്കത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്ന് കുട്ടിക്ക് പരിക്കേറ്റ സംഭവം വിവാദമായതോടെ അന്‍വാടികള്‍ പലതും അടച്ചുപൂട്ടലി‍െൻറ വക്കിൽ. ഇതി‍െൻറ ഭാഗമായി ജില്ലയിലെ നിരവധി അംഗന്‍വാടികള്‍ ബുധനാഴ്ച അടച്ചിട്ടു. കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസി‍െൻറ കീഴിലെ കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി പഞ്ചായത്തുകളിലെ പത്തോളം അംഗന്‍വാടിക്കാണ് ഇതുവരെ ഫിറ്റ്‌നസ് അനുമതി ലഭിച്ചിട്ടില്ലാത്തത്. നിര്‍ദേശത്തെ തുടർന്ന് ബുധനാഴ്ച മുതല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. എന്നാല്‍, അധ്യാപികയും സഹായിയും ജോലി നോക്കുന്നത് ഈ അനുമതി ഇല്ലാത്ത കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങള്‍ക്കെല്ലാം ഫിറ്റ്നസിന് സര്‍ക്കാറിനെ അറിയിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മണങ്ങല്ലൂര്‍, കുറവാമുഴി, കൊരട്ടി, പരുന്തുമല, കപ്പാട്, മണ്ണാര്‍ക്കയം അംഗന്‍വാടികൾക്കാണ് ഇതുവരെ അനുമതി ലഭിക്കാത്തത്. അംഗന്‍വാടികള്‍ അടച്ചുപൂട്ടിയതോടെ നൂറുകണക്കിന് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം താളംതെറ്റി.

സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്തതും ഫിറ്റ്‌നസ് ലഭിക്കാതുമായ കെട്ടിടങ്ങളില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം കാലങ്ങളായി പാലിക്കപ്പെടുന്നില്ല. എന്നാല്‍, വൈക്കത്ത് കെട്ടിടം തകര്‍ന്നതോടെ അടച്ചുപൂട്ടലിന് തുടക്കമായി.

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടി‍െൻറ കീഴില്‍ ഫിറ്റ്‌നസ് ലഭിക്കാത്ത അംഗന്‍വാടികള്‍ പകരം സംവിധാനത്തിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സി.ഡി.പി.ഒ മല്ലിക മാധ്യമത്തോട് പറഞ്ഞു. അംഗന്‍വാടികള്‍ക്ക് ഭൗതിക സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്നും അവര്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - No fitness for buildings: Dozens of Anganwadis closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.