കോട്ടയം: 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ - എം.എ സോഷ്യോളജി (പ്രൈവറ്റ്) റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്, 2018 അദാലത്- മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള 2015 അഡ്മിഷൻ മുതലുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് അടച്ച് മാർച്ച് രണ്ടുവരെ ഓൺലൈനായി സ്വീകരിക്കും. 2015 അഡ്മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസ് അടച്ച് അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. ഇതിനായുള്ള അപേക്ഷഫോറം 30 രൂപ നിരക്കിൽ സർവകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷഫോറം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്നവർ 30 രൂപ അപേക്ഷഫീസായി അടക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും. ബി.ടെക് പരീക്ഷ ഫെബ്രുവരി 28ന് നടക്കുന്ന ബി.ടെക് - ഇ.ഐ, ഐ.സി ബ്രാഞ്ചുകളുടെ - നാലാം സെമസ്റ്റർ - പുതിയ സ്കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി/മേഴ്സി ചാൻസ് പരീക്ഷയിൽ ഇലക്ട്രോണിക് ഡിവൈസസ് ആന്‍ഡ് സർക്യൂട്ട്സ് II, മെക്കാനിക്കൽ എൻജിനീയറിങ് വിഷയങ്ങൾകൂടി ഉൾപ്പെടുത്തിയതായി പരീക്ഷകൺട്രോളർ അറിയിച്ചു. പരീക്ഷതീയതി ഒന്നാം സെമസ്റ്റർ എം.എസ്സി ഓപറേഷൻസ് റിസർച് ആന്‍ഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും വിശദ ടൈംടേബിൾ www.mgu.ac.in വെബ് സൈറ്റിൽ. പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 17ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷ ഫെബ്രുവരി 22ലേക്കും ഫെബ്രുവരി 18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ - ത്രിവത്സര യൂനിറ്ററി എൽഎൽ.ബി 2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ സപ്ലിമെന്‍ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി 2015- 17 അഡ്മിഷൻ - സപ്ലിമെന്‍ററി/ 2014 അഡ്മിഷൻ - ആദ്യ മേഴ്സി ചാൻസ്/ 2013 അഡ്മിഷൻ - രണ്ടാം മേഴ്സി ചാൻസ്/ 2013ന് മുമ്പുള്ള അഡ്മിഷൻ - മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽഎൽ.ബി 2010 അഡ്മിഷൻ - ആദ്യ മേഴ്സി ചാൻസ്/2009 അഡ്മിഷൻ - രണ്ടാം മേഴ്സി ചാൻസ് / 2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഫെബ്രുവരി 23ലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.